കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ ഡയറ്റുമായി ചേർന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനാണിത്. ജില്ലയിലെ ഗവൺമെന്റ്, എയിഡഡ് HS,HSS കളിലാണ് നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ,എക്സൈസ് വകുപ്പ് ,ആഭ്യന്തര വകുപ്പ് എന്നിവയുടെ സഹായമുണ്ട്.
ലഹരി വിരുദ്ധ സേന
————————————-
സ്കൂളുകളിൽ ലഹരി വിരുദ്ധ സേന രൂപീകരിക്കണം.
ഒരു ക്ലാസ്സിൽ നിന്നും 3 – 5 കുട്ടികൾ ആവാം.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുക.
ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക
– ഇവയാണ് സേനയുടെ പ്രധാന പ്രവർത്തനങ്ങൾ …
വിദ്യാലയ സംരക്ഷണ സമിതി
———————————————–
രാഷ്ട്രീയ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരാണാണ് സമിതി അംഗങ്ങൾ
ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുക
അവ കൈമാറുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക
– മുതലയവ ഈ സമിതിയുടെ ചുമതലയായിരിക്കും.
ഈ വർഷം നടത്തേണ്ട പ്രധാന പ്രവർത്തനങ്ങൾ
——————————————————
1. ബോധവത്കരണ ക്ലാസ്സുകൾ
a .രക്ഷിതാക്കൾക്ക്
b. കുട്ടികൾക്ക്
c. ഒരുമിച്ച്
2. ഈ ആശയം ഉൾക്കൊള്ളുന്ന സിനിമകൾ / ഡോക്യുമെൻററികൾ പ്രദർശനം – ചർച്ച
3. സമൂഹ ചിത്രരചന / പോസ്റ്റർ രചന
4. റോൾ പ്ലേ / നാടകം.
– ജനുവരിയിൽ ജില്ലാതല നാടക മത്സരമുണ്ടാവും.
5. പ്രസംഗം / പ്രബന്ധരചന മത്സരം
– വിഷയം -‘ ലഹരിയല്ല ,ജീവിതമാണ് വലുത് ‘
– സബ് ജില്ല, ജില്ലാതല മത്സരങ്ങൾ ഉണ്ടാവും.
6. സ്കൂൾ മാഗസിൻ
ബ്ലോഗ്
————-
ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന രചനകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.



