Aware and Awake..

കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ ഡയറ്റുമായി ചേർന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനാണിത്. ജില്ലയിലെ  ഗവൺമെന്റ്, എയിഡഡ് HS,HSS കളിലാണ് നടപ്പിലാക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ,എക്സൈസ് വകുപ്പ് ,ആഭ്യന്തര വകുപ്പ് എന്നിവയുടെ സഹായമുണ്ട്.

ലഹരി വിരുദ്ധ സേന
————————————-
സ്കൂളുകളിൽ ലഹരി വിരുദ്ധ സേന രൂപീകരിക്കണം.
ഒരു ക്ലാസ്സിൽ നിന്നും 3 – 5 കുട്ടികൾ ആവാം.

 ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുക.
 ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക
– ഇവയാണ് സേനയുടെ പ്രധാന പ്രവർത്തനങ്ങൾ …

വിദ്യാലയ സംരക്ഷണ സമിതി
———————————————–
രാഷ്ട്രീയ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരാണാണ് സമിതി അംഗങ്ങൾ

 ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുക
 അവ കൈമാറുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക

– മുതലയവ ഈ സമിതിയുടെ ചുമതലയായിരിക്കും.

ഈ വർഷം നടത്തേണ്ട പ്രധാന പ്രവർത്തനങ്ങൾ
——————————————————
1. ബോധവത്കരണ ക്ലാസ്സുകൾ
a .രക്ഷിതാക്കൾക്ക്
b. കുട്ടികൾക്ക്
c. ഒരുമിച്ച്
2. ഈ ആശയം ഉൾക്കൊള്ളുന്ന സിനിമകൾ / ഡോക്യുമെൻററികൾ പ്രദർശനം – ചർച്ച
3. സമൂഹ ചിത്രരചന / പോസ്റ്റർ രചന
4. റോൾ പ്ലേ / നാടകം.
– ജനുവരിയിൽ ജില്ലാതല നാടക മത്സരമുണ്ടാവും.
5. പ്രസംഗം / പ്രബന്ധരചന മത്സരം
– വിഷയം -‘ ലഹരിയല്ല ,ജീവിതമാണ് വലുത് ‘
– സബ് ജില്ല, ജില്ലാതല മത്സരങ്ങൾ ഉണ്ടാവും.

6. സ്കൂൾ മാഗസിൻ

ബ്ലോഗ്
————-
ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന രചനകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഒരു അഭിപ്രായം ഇടൂ